അല്ലാഹു
മുഹമ്മദ് നബി(സ)
ഇസ്ലാം
വിശുദ്ധ ഖുര്‍‌ആന്‍
ഹദീസ്
ഈമാന്‍ കര്യങ്ങള്‍ (അഖീദഃ)
ഇസ്ലാം കാര്യങ്ങള്‍
ലേഖനങ്ങള്‍
ഇസ്ലാമിക കഥകള്‍

അസ്സലാമു അലൈക്കും

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

സര്‍വ്വ സ്തുതിയും സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു. ലോകാനുഗ്രഹി മുഹമ്മദ് നബി(സ) ക്കും അവരുടെ കുടുംബത്തിനും അല്ലാഹുവിന്റെ കരുണയും രക്ഷയും ഉണ്ടാകട്ടെ. നബി(സ) യുടെ സഹാബിവര്യന്മാര്‍ക്കും അല്ലാഹുവിന്റെ പ്രീതി ലഭിക്കട്ടെ. ആമീന്‍.

അറിയേണ്ടതെല്ലാം അറിയണം. അറിയാന്‍ വായിക്കണം. ‌അക്ഷരം അറിയാത്ത പ്രവാചകനോടു പോലും എല്ലാം അറിയുന്ന സര്‍‌വ്വജ്ഞാനി വായിക്കാനാണ്‌ കല്പിച്ചത്. ഇവിടെ ഒരുക്കിയിരിക്കുന്നതും വായിക്കാനുള്ളതു തന്നെ.

അറിവുകളില്‍ ഉത്തമം സ്വന്തത്തെ കുറിച്ചുള്ള അറിവാണല്ലോ. വേറൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍, സ്വന്തത്തിന്റെ സൃഷ്ടിയെ കുറിച്ചുള്ള അറിവ്. അതെ, സര്‍‌വ്വ പ്രപഞ്ച കഠാഹങ്ങ‌ളുടേയും സൃഷ്ടി-സം‌രക്ഷണ-സം‌ഹാരത്തെ കുറിച്ചുള്ള അറിവ്. അതു തുടങ്ങുന്നത് അതിന്റേയെല്ലാം സൃഷ്ടാവില്‍ നിന്നും. സ്വന്തത്തെ അറിഞ്ഞവന്‍ അവന്റെ സൃഷ്ടാവിനെ അറിഞ്ഞു എന്നാണല്ലോ പ്രവാചക വചനം.

അറിയുക, അറിവ് തേടുക. സന്മാര്‍ഗം പൂകുക, അതാണ്‌ വിവേകം. "അറിവില്‍ വളരെ കുറഞ്ഞതു മാത്രമേ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ളൂ." (വി:ഖു 17:85). അറിയാത്തത് അറിവുള്ളവരോടു ചോദിക്കുക. ഇതും ഖുര്‍‌ആന്റെ കല്പന തന്നെ. അറിവ് തേടല്‍ ഓരോ വ്യക്തിയുടേയും ബാധ്യത ആക്കിയതും പ്രവാചകന്‍ (സ) തന്നെയാണ്‌.

അറിവിന്റെ ലോകമാണ്‌ നമ്മുടേത്. അറിവ് സാങ്കേതിക വിദ്യയാണ്‌ ഇന്ന് എല്ലാറ്റിന്റേയും അടിസ്ഥാനം. ഇസ്ലാമിന്റെ കാര്യവും വിഭിന്നമല്ലല്ലോ. ഇസ്ല്ലാമിന്റെ അറിവിന്റെ ഉറവിടങ്ങള്‍ വിശുദ്ധ ഖുര്‍‌ആനും തിരു സുന്നത്തും(ജീവിത ചര്യ) ആണ്‌. നിര്‍ഭാഗ്യവശാല്‍ ഇന്ന് ലോകത്ത് ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രത്യേയശാസ്ത്രം ഇസ്ലാമാണ്‌. എതിരാളികള്‍ യാഥാര്‍‌ത്ഥ്യങ്ങളെ മനപൂര്‍‌വ്വം വികലമാക്കി പ്രചരിപ്പിച്ചപ്പോള്‍, ഇസ്ലാമിന്റെ സ്വന്തം ആളുകള്‍ നിക്ഷിപ്ത സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കു വേണ്ടി ഇസ്ലാമിനെ വളച്ചൊടിച്ചു. രണ്ടും ഉണ്ടാക്കിവെച്ച ദ്രോഹം ഒന്നു തന്നെ. പല യാഥാര്‍ത്ഥ്യങ്ങളും തമസ്കരിക്കപ്പെട്ടു. കളവുകളും കൂട്ടിച്ചേര്‍ക്കലും പെരുകി.

സത്യം എത്ര മൂടിവെച്ചാലും സത്യാന്വേശികള്‍ അതു തപ്പിയെടുക്കും. അതുകൊണ്ടു തന്നെ ഇസ്ലാം ഇന്നും അജയ്യമായി നിലകൊള്ളുന്നു. "തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌." (വി:ഖു 15:9). ദൈവീകമായ ഒരുറപ്പിനേക്കാളും വലിയ ഉറപ്പ് വേറെ വേണോ?

അറിയുക ഡോട്ട് കോം അതിന്റെ തരത്തിലുള്ള സം‌രം‌ഭങ്ങളില്‍ പുതിയതൊന്നും അല്ല. പക്ഷെ മലയാളത്തില്‍ വളരെ സരളമായി, എളുപ്പത്തില്‍ ഇസ്ലാമിനെ മനസ്സിലാക്കാനുള്ള ഒരു ശ്രമം എന്നാണ്‌ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള കാര്യങ്ങള്‍ കഴിയുന്നതും ഒഴിവാക്കി, ഏറ്റവും അടിസ്ഥാന പരമായ കാര്യങ്ങളാണ്‌ പ്രതിപാദിച്ചിരിക്കുന്നത്. ഏതൊരു വിശ്വാസിക്കും അതുപോലെ തന്നെ ഇസ്ലാമിനെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും കാര്യങ്ങള്‍ അറിയാന്‍ ഇതൊരു എളുപ്പവഴിയാകുമെന്ന് തന്നെയാണ്‌ പ്രതീക്ഷ.

അറിവുകള്‍ സംഭാതിക്കുകയും അതനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യാന്‍ ഭാഗ്യം സിദ്ധിക്കുന്നവരുടെ കൂട്ടത്തില്‍ പടച്ച തമ്പുരാന്‍ നമ്മേയും പെടുത്തട്ടേ ... ആമീന്‍

ചിലസാങ്കേതിക പദങ്ങള്‍
നമസ്കാരം
നോമ്പ്(വ്രതാനുഷ്ഠാന‌ം)
സകാത്ത്
ഹജ്ജ്
ഉം‌റ
ദുആ (പ്രാര്‍ത്ഥനകള്‍)
മയ്യിത്ത് പരിപാലനം
സഹാബി
തജ്‌വീദ് التجويد
     

Copyright ariyuka.com